തരക്കേടില്ലാത്ത ഒരു ചിത്രമെന്നെ പറയാനാകു. അൽപ്പം ചിരിക്കാനുണ്ട് എന്നാ അത്രക്കൊന്നുമില്ല. ജോണി ആന്റണി നന്നായി ഉഴപ്പി സംവിധാനം ചെയ്ത ഒരു ചിത്രം. ഒരു കഥയില്ലാത്ത മനുഷ്യന്റെ കഥ പറയുന്ന ചിത്രം. ജൂഡിന്റെ വേഷം തരക്കേടില്ല. പാഷാണവും ബോറഡിക്കാതിരിക്കാൻ ഇടക്കൊക്കെ സഹായിച്ചു. എടുത്ത് പറയത്തക്ക രീതിയിൽ നല്ലപാട്ടുകൾ ഒന്നും ചിത്രത്തിൽ ഇല്ല. പാട്ടിനായി തട്ടികൂട്ടിയതൊന്നും അത്രകണ്ട് ഉൾക്കോള്ളാനാകില്ല. കാരണം കഥാ സന്ദർഭവുമായി യാതൊരു യോജിപ്പും ഇല്ല എന്നത് തന്നെ. സംഗീതം വിദ്യാസാഗർ ആണെങ്കിലും ഒരു പ്രേക്ഷകൻ എന്ന നിലയിൽ പാട്ടുകൾ തീരെ ഇഷ്ട്ടപെട്ടില്ല എന്നുപറയാതെവയ്യ.
പുലിമുരുകൻ വളരെനല്ലൊരു ചിത്രമാണു അതുകൊണ്ട് തോപ്പിൽ ജോപ്പൻ വളരെ മോശം ചിത്രമാണ്. ഇത്തരത്തിൽ ഒരു കാഴ്ച്ചപ്പാടാണു തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിനു ഇതു കണ്ടവരിൽ നിന്നും കാണാത്തവരിൽ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. അൻപത് പേർ മോശം പറഞാൽ അൻപത്തൊന്നാമനും മോശം എന്നുപറയുന്ന മലയാളികളിൽ മാത്രം കാണപ്പെടുന്ന മാനസിക പ്രതിപ്രവർത്തനം മാത്രമാണു തോപ്പിൽ ജോപ്പനും സംഭവിച്ചത്. ഇത്തരം ഒരവസ്തക്ക് പുലിമുരുകൻ എന്ന ചിത്രവും ഒരു കാരണമായി എന്ന് തന്നെ പറയാം. മറ്റെപ്പോഴെങ്കിലും ആണു റിലീസ് ചെയ്തിരുന്നെങ്കിൽ ഇത്രയേറെ ഡീഗ്രേഡ് ചെയ്യപ്പെടില്ലായിരുന്നു.
തോപ്പിൽ ജോപ്പൻ |
എന്ന് നിങ്ങളുടെ സ്വന്തം ദേവൻ www.devanmv.com