മലയാള സിനിമാലോകം അവര്‍ണ്ണനീയമായ സുവര്‍ണ്ണ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടമാണ് ഇത്. മലയാള സിനിമ നേരിട്ട പ്രതിസന്ധികള്‍ക്ക് ഏറെക്കുറെ വിരാമം ആയി എന്നാണ്. തീയറ്ററുകളിലെ വിജയ ചിത്രങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നത്. 2015 -2016 വര്‍ഷങ്ങളില്‍ റിലീസ് ചെയ്ത പല ചിത്രങ്ങളും ഇതിനുദാഹരണങ്ങളാണ്. ആളൊഴിയാത്ത തീയറ്ററുകള്‍ കേരളത്തിലെ സ്ഥിരം കാഴ്ച്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു.

മലയാള സിനിമയുടെ ഈ മുന്നേറ്റത്തെ വിലയിരുത്തിയാല്‍ ഇന്‍ഡസ്ട്രിയിലേക്ക് പുതുതായി കാലെടുത്ത് വെച്ച പുതുമുഖങ്ങളെ അവഗണിക്കാന്‍ ഒരു സാധ്യതയും ഇല്ല. ആവിഷ്ക്കാരത്ത്തിലെ പുതുമ കൊണ്ടും, യുവത്വത്തെ കൈയ്യില്‍ എടുക്കാനുള്ള നുറുങ്ങു വിദ്യകള്‍ കൊണ്ടും അവര്‍ മലയാള സിനിമാ ലോകത്തില്‍ വേരുറപ്പിച്ചു കഴിഞ്ഞു. സത്യത്തില്‍ കാലം ഏറെ മാറിയപ്പോള്‍ മലയാള സിനിമയുടെ കോലവും മാറി കാലത്തിനൊത്ത കോലം! സത്യത്തില്‍ ഈ മാറ്റം പലപ്പോഴും പരിഹസിക്കപെടുന്നുണ്ടെങ്കിലും ഒരു ബിസിനസ് എന്ന നിലയില്‍ സിനിമയുടെ വിജയത്തിനു ഈ മാറ്റം അനിവാര്യമാണ്.


സത്യത്തില്‍ മലയാള സിനിമയുടെ ഈ ഒഴുക്കിനൊത്ത് നീന്താന്‍ സാധിക്കാത്ത പല പഴയ ഹിറ്റ് മേക്കര്‍ ലേബല്‍ സ്വന്തമാക്കിയ സവിധായകരെയും ഇന്ന്‍ സിനിമാലോകം പിന്തള്ളിക്കഴിഞ്ഞു. എന്തായാലും മാറ്റങ്ങള്‍ ഏതു മേഖലയിലും അനിവാര്യമാണ് . പുതിയ പൂക്കള്‍ വിരിഞ്ഞേ മതിയാകൂ അങ്ങനെ ഉള്ള വിരിയാന്‍ വെമ്പുന്ന പൂക്കളെ , നാളെ വെള്ളിത്തിരയിലെ സൂപ്പര്‍ താരനിരയിലേക്ക് കാലെടുത്ത് വയ്ക്കാന്‍ ഒരുങ്ങുന്ന ചില താരങ്ങളെ പരിജയപ്പെടുത്താം ഈ ലേഖനത്തിലൂടെ അത് അടുത്ത ആഴ്ച്ച ഒപ്പം മറ്റു സിനിമാ വിശേഷങ്ങളും അടുത്ത ഭാഗത്തില്‍