ഗിരീഷ് എ ഡി സഹ-രചനയും സംവിധാനവും നിർവഹിച്ച പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രം "പ്രേമലു" അമ്പത് ദിവസം പിന്നിട്ടു. പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ട് ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു.
കഴിഞ്ഞ ഫെബ്രുവരി ഒൻപതിനു കേരളത്തിൽ 140 സെന്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. എല്ലാ റിലീസ് കേന്ദ്രങ്ങളിലും ചിത്രം അമ്പതാം ദിവസം പിന്നിട്ടു. പോസ്റ്റ് കോവിഡ് കാലഘട്ടത്തിൽ ഒരു സിനിമ ഇങ്ങനെ തീയറ്ററിൽ ഓടുന്നത് സിനിമാരംഗത്തും അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്.
കേരളത്തിൽ റിലീസ് ചെയ്ത 140 സെന്ററുകളിൽ നിന്ന് അമ്പതാം ദിവസം 144 സെന്ററുകളിലേക്ക് ഉയർന്നിരിക്കുകയാണ് "പ്രേമലു". ഈ സെന്ററുകളിലെല്ലാം വൻ ജനപങ്കാളിത്തത്തോടെ സിനിമ വിജയകരമായി ജൈത്രയാത്ര തുടരുകയാണ്.
"പ്രേമലു" ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. നസ്ലെൻ കെ. ഗഫൂറും മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സംഗീത് പ്രതാപ്, ശ്യാം മോഹൻ എം, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മാത്യു തോമസ് എന്നിവരുൾപ്പെടെയുള്ള അഭിനേതാക്കളും ഇതിലുണ്ട്. വിഷ്ണു വിജയ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
പ്രേമലു ലോകമെമ്പാടും 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം ചിത്രമായും 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഏഴാമത്തെ ഇന്ത്യൻ ചിത്രമായും ഉയർന്നു.
"പ്രേമലു" നിർമ്മിച്ചിരിക്കുന്നത് ഭാവനസ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ്ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ്