പുലിമുരുകനെപറ്റി ഒരു റിവ്യൂഎഴുതാന്‍ ഞാന്‍ആയിട്ടില്ല എന്ന് തോന്നുന്നു. ഞാന്‍ ഒരിക്കലും പ്രതീഷിക്കാത്ത ഒരു ആസ്വാദനതലത്തിലേക്ക് ഒട്ടുംമടുപ്പിക്കാതെ ഹെവിമാസ്സില്‍ കൊണ്ടെത്തിക്കാന്‍ വൈശാഖേട്ടന് കഴിഞ്ഞു. ടെക്ക്നിക്കല്‍ ഭാഗം ഇത്രയും ഭംഗിയാക്കാന്‍ കഴിഞ്ഞത് അത്ഭുതംതന്നെ. ഈ പറഞ്ഞതിലുമൊക്കെ അപ്പുറത്ത്നില്‍ക്കുന്ന മേക്കിംഗ് മികവിനെ അക്ഷരങ്ങളില്‍ തളച്ചിടാന്‍ കഴിയില്ല. പിന്നെ ലാലേട്ടന്‍, അഭിനയകലയുടെ കുലപതിയെ താരരാജാവിനെ കുറിച്ച് ഈപാവം ഞാന്‍ എന്തെഴുതാന്‍… ഉദയേട്ടന്‍റെ കഥയെ മുന്‍കൂട്ടി വിലയിരുത്താന്‍ സിനിമയെ മനസിലാക്കുന്ന ഏതൊരു പ്രേഷകനും കഴിയും. എന്നാല്‍ അതിനെ മറികടക്കാന്‍ സാധിച്ചു എന്നത് വൈശാഖ് എന്ന സംവിധായകന്‍റെ വിജയം തന്നെയാണ് ലാലേട്ടന്‍ എന്ന സമ്പൂര്‍ണ്ണ കലാകാരനെ സംമ്പൂര്‍ണ്ണമായി ഉപോഗിച്ചിരിക്കുന്നു. ചിത്രത്തിലെ ആക്ഷന്‍ സീനുകള്‍ക്ക് മാറ്റ് കൂട്ടുന്നതില്‍ പശ്ചാത്തലസംഗീതത്തിന്‍റെ പങ്ക് പറയാതിരിക്കാന്‍ തരമില്ല ഗോപി സുന്ദറിന്‍റെ സംഗീതം ചിത്രത്തിലെ അനിവാര്യ ഘടകം തന്നെ. ഷാജി കുമാറിന്‍റെ ചായാഗ്രഹണവും മനോഹരം. വരും ദിവസങ്ങളില്‍ കേരളത്തിലെ തീയറ്ററുകള്‍ പുലിമുരുകാന്‍ കീഴടക്കും എന്നതില്‍ തര്‍ക്കമില്ല. വൈകാതെ ടിക്കറ്റ്ബുക്ക്ചെയ്തോ…

Leave a Reply

Your email address will not be published. Required fields are marked *