ഓര്‍മ്മയുണ്ടോ ആ പഴയ ഓട്ടക്കാലണയെ എന്ത് ചോദ്യമാണല്ലേ നമ്മുടെ കൊച്ചു ആടുതോമയെ ആരെങ്കിലും മറക്കുമോ. ഇതാ ഓര്‍മ്മപുതുക്കാന്‍ ആടുതോമ വീണ്ടും വരുന്നു ഒരു മെക്സിക്കന്‍ അപാരതയിലൂടെ. അതെ സ്പടികത്തിലെ  ആടുതോമയുടെ കുട്ടിക്കാലം അഭിനയിച്ച രൂപേഷ് തീവ്രം യു ടു ബ്രുട്ടസ് എന്നീ ചിത്രങ്ങളിലൂടെ സംവിധായകന്‍റെ മേലങ്കി അണിഞ്ഞു എങ്കിലും ജൂഡ് ആന്തണി ജോസഫ് എഴുതി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന മെക്സിക്കന്‍ അപാരത എന്നാ മലയാള ചിത്രത്തൂടെ  അഭിനയ  ലോകത്തേക്ക് തിരിച്ചെത്തുന്നു. 1970 കളിലെ  ഒരു ക്യാമ്പസ് കഥപറയുന്ന ചിത്രത്തിലെ പ്രധാന താരം ടോവിനോ തോമസ്‌ ആണ് . അനില്‍ പനച്ചുരാനും, ഗോപി സുന്ദറും, സുരേഷ് പീറ്ററും ഒന്നിക്കുന്ന മനോഹര സംഗീതവും ചിത്രത്തില്‍ ഉണ്ട്. ചിത്രത്തിലെ കട്ട കലിപ്പ് എന്ന ഗാനം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു

Similar Posts

Leave a Reply

Your email address will not be published. Required fields are marked *