ക്യാമ്പസ് രാഷ്ട്രീയത്തിന്‍റെ കഥ അതിന്റെ എല്ലാ തീവ്രതയോടും കൂടിത്തന്നെ പ്രേക്ഷകനിലേക്ക് എത്തിക്കുന്ന ചിത്രമാണ്‌ ‘ഒരു മെക്സിക്കന്‍ അപാരത’ ഒരു ക്യാമ്പസ് ചിത്രം  എങ്കിലും ഇതില്‍ പ്രണയത്തിനോ അതിലൂന്നിയ ജീവിതത്തിനോ പ്രാധാന്യമില്ല. ചടുലമായ സംഭാഷണവും ആവേശ ജനകമായ കഥാ സന്ദര്‍ഭങ്ങളും പ്രേഷകനെ ജിജ്ഞാസാ ഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ കടത്തി വിടുന്നു ഇടതു പക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിനെ പ്രതിനിധാനം ചെയ്യുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികളുടെ  ചെറുത്തുനില്‍പ്പിന്റെ കഥയാണ് ഇത്. അമിത പ്രതിക്ഷ നല്‍കാതെ പോയി കാണാം. ടോവിനോ തോമസ്‌ പോള്‍ എന്ന കഥാപാത്രത്തിലൂടെ തന്റെ ഭാഗം വൃത്തിയായി ചെയ്തു. രൂപേഷ് പീതാംബരന്‍ രൂപേഷ് എന്ന കഥാപാത്രമായി നിറഞ്ഞാടി എന്ന് തന്നെ പറയാം. ടോം ഇമ്മട്ടി തന്റെ ആദ്യ ഉദ്യമത്തില്‍ വിജയിക്കട്ടെ എന്നാശംസിക്കുന്നു. പിന്നെ രാഷ്ട്രീയത്തെ പൂര്‍ണ്ണമായും തീയറ്ററിന് വെളിയില്‍ ഉപേക്ഷിച്ച് വേണം ഈ ചിത്രം കാണാന്‍ അങ്ങനെ എങ്കില്‍ ഏതൊരു പ്രേക്ഷകനെയും തൃപ്തിപെടുത്തും ഈ ചിത്രം എന്നാണെന്‍റെ വിശ്വാസം

Similar Posts

Leave a Reply

Your email address will not be published. Required fields are marked *